ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്ത ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ജോണി ഐവ് (ജോനാതന്‍ ഐവ്) ആപ്പിളിന്റെ പടിയിറങ്ങുന്നു. ആപ്പിളിലെ സീനിയര്‍ എക്‌സിക്യൂട്ടീവായ ജോണി ഐവ് ഈ വര്‍ഷം അവസാനത്തോടെ കമ്പനി വിടുമെന്ന് ആപ്പിള്‍ ഔദ്യോഗികമായ അറിയില്‍പ്പില്‍ വ്യക്തമാക്കി. സ്വന്തമായി ഡിസൈന്‍ കമ്പനി ആരംഭിക്കുന്നതിനാണ് ഐവ് ആപ്പിളില്‍നിന്ന് രാജിവെക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
1998 മുതല്‍ ആപ്പിളിന്റെ അവിഭാജ്യ ഘടകമായിരുന്നു ജോണി ഐവ്. ആപ്പിളിന്റെ ഐമാക്, പവര്‍ ബുക് ജി4, ജി4 ക്യൂബ്, മാക് ബുക്, യുണിബൊഡി മാക്ബുക് പ്രൊ, മാക്ബുക് എയ്ര്!, ഐപോഡ്, ഐഫോണ്‍, ഐപാഡ് തുടങ്ങിയവയെല്ലാം അദ്ദേഹം രൂപകല്‍പന ചെയ്തവയാണ്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ രൂപത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ത്തന്നെ മാറ്റിമറിച്ചവയായിരുന്നു ആപ്പിള്‍ പുറത്തിറക്കിയ ഈ ഉല്‍പന്നങ്ങളെല്ലാം.
നേരത്തെതന്നെ ആപ്പിളിന്റെ ഡിസൈന്‍ വിഭാഗത്തിന്റെ മേധാവി സ്ഥാനത്തുനിന്ന് ഐവ് മാറിയിരുന്നു. 2015ല്‍ കമ്പനിയുടെ പുതിയ കാമ്പസ് ആയ ആപ്പിള്‍ പാര്‍ക്കിന്റെ രൂപകല്‍പനയുമായി ബന്ധപ്പെട്ട ജോലികളിലേയ്ക്ക് അദ്ദേഹം പ്രവേശിച്ചു. അത് പൂര്‍ത്തിയായ ശേഷം 2017ല്‍ അദ്ദേഹം വീണ്ടും കമ്പനി ഉപകരണങ്ങളുടെ രൂപകല്‍പനയിലേയ്ക്ക് തിരികെ വന്നിരുന്നു. ഐവ് കമ്പനി വിടുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആപ്പിളിന്റെ ഓഹരി വിലയില്‍ 1.74 ശതമാനം ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ട്.
‘ലൗഫ്രം’ എന്ന പേരില്‍ ഐവ് ആരംഭിക്കുന്ന പുതിയ ഡിസൈന്‍ കമ്പനി ആപ്പിളിനു വേണ്ടിയും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആപ്പിളില്‍ ഐവിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന മാര്‍ക് ന്യൂസണും കമ്പനിയില്‍നിന്ന് രാജിവെച്ച് പുതിയ സംരംഭത്തിനൊപ്പം ചേരുന്നുണ്ട്. ഡിസൈനിങ് മാത്രമല്ല, മറ്റു നിരവധി മേഖലകള്‍ക്കൂടി ഒരുമിക്കുന്നതായിരിക്കും പുതിയ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെന്ന് ഐവ് വ്യക്തമാക്കിയിട്ടുണ്ട്.
Leave a Comment