ഭാര്യ നല്‍കിയ പരാതിയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് മൂന്നു ദിവസം മുന്‍പ് നാടുവിട്ടുപോയ എറണാകുളം സെന്‍ട്രല്‍ സി.ഐ വി.എസ് നവാസ്. നാട് വിട്ട് പോകാന്‍ പ്രേരിപ്പിച്ച കാരണത്തെ കുറിച്ച് പിന്നീട് മറുപടിപറയാമെന്നും പാരാതിയില്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് ഭാര്യയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും നവാസ് പറഞ്ഞു.
മാനസിക പീഢനമാണോ നാട് വിട്ട് പോകാന്‍ കാരണമെന്ന് നവാസ് മറുപടി പറഞ്ഞില്ല. അതേസമയം മനസ്സു നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്ര പോയതാണെന്ന് നവാസ് ഫേയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
നാഗര്‍കോവില്‍- കോയമ്പത്തൂര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന നവാസിനെയാണ് പോലീസ് കണ്ടെത്തിയത്. ആര്‍.പി.എഫ് ഉദ്യോഗസ്ഥനു തോന്നിയ സംശയമാണ് നവാസിനെ കണ്ടെത്താന്‍ സഹായിച്ചത്. തന്റെ യാത്ര വാര്‍ത്തയായതും വിവാദമായതും അദ്ദേഹം അറിഞ്ഞിരുന്നില്ല. പോലീസ് കസ്റ്റഡിയിലെത്തിയ ശേഷം വീട്ടുകാരുമായി സംസാരിച്ചപ്പോഴാണ് നവാസ് ഇക്കാര്യങ്ങള്‍ അറിയുന്നത്.
മേലുദ്യോഗസ്ഥരുടെ പീഢനത്തെ തുടര്‍ന്നാണ് നവാസ് നാടുവിട്ടു പോയെതെന്നാരോപിച്ച് നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ കാണാനില്ലെന്നായിരുന്നു ഭാര്യയുടെ പരാതി. സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഔദ്യോഗിക ചുമതലകള്‍ 13-ാം തീയതി നവാസ് ഒഴിഞ്ഞതായി വിവരമുണ്ട്. 13-ാം തീയതി ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാ