ഇന്ത്യ- പാക് മത്സരം കാണാന്‍ ഗെയ്ല്‍ എത്തും; അതും പ്രത്യേക കോട്ടണിഞ്ഞ്…

ലണ്ടന്‍: നാളെ നടക്കാനിരിക്കുന്ന ഇന്ത്യ -പാക് ലോകകപ്പ് മത്സരം എല്ലാവരും ആവേശത്തോടെയാണ് നോക്കി കാണുന്നത്. മാഞ്ചസ്റ്ററില്‍ വെച്ചാണ് മത്സരം നടക്കുന്നത്. ഇരു ടീമിന്റെ ആരാധകര്‍ക്കൊപ്പം ക്രിസ് ഗെയ്ലും ഒരുങ്ങിക്കഴിഞ്ഞു.

അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് അദ്ദേഹവും കളി കാണാന്‍ ഒരുങ്ങിക്കഴിഞ്ഞു എന്നതിന്റെ തെളിവ്. വത്യസ്ഥമായൊരു കോട്ട് ധരിച്ച ചിത്രമാണ് ഗെയില്‍ പങ്കുവെച്ചത്. ഗെയ്ല്‍ ധരിച്ച കോട്ടിന്റെ ഒരു കൈയുടെ ഭാഗത്ത് പാകിസ്താന്റെ പതാകയുടെ നിറവും മറുഭാഗത്ത് ഇന്ത്യന്‍ പതാകയുടെ നിറവുമാണുള്ളത്.

ഇന്ത്യയോടും പാകിസ്ഥാനോടും തനിക്കെന്നും ബഹുമാനം ആണെന്നും കഴിഞ്ഞ ജന്മദിന ആഘോഷത്തില്‍ തനിക് ഏറ്റവും പ്രിയപ്പെട്ട കോട്ടണിതെന്നും ഗെയില്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച കുറിപ്പില്‍ പറയുന്നു.

pathram:
Related Post
Leave a Comment