അര്‍ജന്റീനയ്ക്ക് നാണംകെട്ട തുടക്കം; കൊളംബിയയോട് തോറ്റത് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക്

കോപ അമേരിക്ക ഫുട്ബോളില്‍ കളി മറന്ന് മെസ്സിപ്പട. ആദ്യ മത്സരത്തില്‍ കൊളംബിയയ്ക്ക് എതിരെ അര്‍ജന്റീനയ്ക്ക് ദയനീയ തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു കൊളംബിയയുടെ ജയം. രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളു നേടാനായിരുന്നില്ല. തികച്ചും നോക്കുകുത്തിയായി ഒന്നും ചെയ്യാനാകാതെയായിരുന്നു മെസ്സിയും കൂട്ടരും.

ആദ്യ പകുതിയില്‍ കൊളംബിയന്‍ പ്രതിരോധത്തിനരികില്‍ പന്തെത്തിക്കാന്‍ പോലും അര്‍ജന്റീനന്‍ താരങ്ങള്‍ക്കായില്ല. രണ്ടാം പകുതിയില്‍ അര്‍ജന്റീന ഫോം കണ്ടെത്തിയപ്പോള്‍ കൊളംബിയയുടെ വക ആദ്യ പ്രഹരമെത്തി. പരുക്കേറ്റ ലൂയിസ് മ്യൂരിയലിന് പകരമെത്തിയ റോജര്‍ മാര്‍ട്ടീനസ് ആദ്യം അര്‍ജന്റീനന്‍ വല കുലുക്കി. 71-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. തുടര്‍ന്ന് ഗോളുമടക്കാന്‍ അര്‍ജന്റീന ശ്രമിച്ചെങ്കിലും കോളംബിയയുടെ വക രണ്ടാം ഗോളുമെത്തി. കളിയവസാനിക്കാന്‍ നാലുമിനിറ്റ് ശേഷിക്കെ ഡുവാന്‍ സപാറ്റയുടെ ഗോള്‍.

pathram:
Related Post
Leave a Comment