വിന്‍ഡീസിനെതിരേ ഇംഗ്ലണ്ടിന് 213 റണ്‍സ് വിജയലക്ഷ്യം

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ വിന്‍ഡീസ് 212 റണ്‍സിന് പുറത്ത്. അര്‍ധ സെഞ്ചുറി നേടിയ നിക്കോളാസ് പൂരനാണ് വിന്‍ഡീസ് നിരയില്‍ ടോപ് സ്‌കോറര്‍. പൂരന്‍ 78 പന്തില്‍ 63 റണ്‍സ് നേടി. ക്രിസ് ഗെയ്ല്‍ 36 റണ്‍സും ഹെറ്റ്മെയര്‍ 39 റണ്‍സും നേടി. മറ്റാര്‍ക്കും വിന്‍ഡീസ് നിരയില്‍ തിളങ്ങാനായില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് കനത്ത് പ്രഹരമാണ് തുടക്കത്തില്‍ ഇംഗ്ലണ്ട് ഏല്‍പ്പിച്ചത്. രണ്ട് റണ്‍ എടുത്ത ഓപ്പണര്‍ എവിന്‍ ലൂയിസിന്റെ വിക്കറ്റാണ് അവര്‍ക്ക് ആദ്യം നഷ്ടമായത്. ഗെയ്ലിനെ പുറത്താക്കാനുള്ള അവസരം ലഭിച്ചെങ്കിലും മാര്‍ക് വുഡ് കൈവിട്ടു. പിന്നാലെ 41 പന്തില്‍ 36 റണ്‍സ് എടുത്ത ഗെയ്ലിനെ പ്ലുംകെറ്റ് പുറത്താക്കി. 30 പന്തില്‍ 11 റണ്‍സ് എടുത്ത ഷായ് ഹോപ്പിനെ മാര്‍ക്ക് വുഡ് വിക്കറ്റിന് മുന്നില്‍ കുടുക്കി.

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നാലാം വിക്കറ്റില്‍ പൂരന്‍ – ഹെറ്റ്മെയര്‍ സഖ്യം കരുതിക്കളിച്ചതോടെ വിന്‍ഡീസ് സ്‌കോറിന് ചലനം വെച്ചത്. പിന്നാലെ 47 പന്തില്‍ 39 റണ്‍സ് എടുത്ത ഹെറ്റ്മെയറെയും ഒന്‍പത് റണ്‍ എടുത്ത ജേസണ്‍ ഹോള്‍ഡറെയും ജോ റൂട്ട് വീഴ്ത്തി. അര്‍ധ സെഞ്ചുറി നേടിയ നിക്കോളാസ് പൂരനെ ജോഫ്ര ആര്‍ച്ചര്‍ ജോസ് ബട്ട്ലറുടെ കൈകളിലെത്തിച്ചു. പിന്നീട് വന്നവര്‍ക്കൊന്നും ഇംഗ്ലീഷ് ബൗളിങ്ങിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.

ഇംഗ്ലണ്ടിനായി 6.4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 9 ഓവറില്‍ 30 റണ്‍സ് വഴങ്ങി ജോഫ്ര ആര്‍ച്ചര്‍ 3 വിക്കറ്റ് എടുത്തു. ജോ റൂട്ട് രണ്ട് വിക്കറ്റും ക്രിസ് വോക്സ്, പ്ലുംകെറ്റ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

pathram:
Related Post
Leave a Comment