വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് !!!

തിരുവനന്തപുരം: കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 9, 10 തിയതികളിലായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഒറഞ്ച് അര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ജൂണ്‍ 9 ന് കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലും ജൂണ്‍ 10 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 ാാ വരെ മഴ) അതിശക്തമായതോ (115 ാാ മുതല്‍ 204.5 ാാ വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

ജൂണ്‍ 6 ന് മലപ്പുറം, പത്തനംതിട്ട എന്നീ ജില്ലകളിലും, ജൂണ്‍ 7 ന് കോഴിക്കോട് ജില്ലയിലും ജൂണ്‍ 8 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും, ജൂണ്‍ 9 ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും, ജൂണ്‍ 10 ന് പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ‘ഥലഹഹീം’ (മഞ്ഞ) അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കാലാവസ്ഥ പ്രവചനങ്ങള്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലെര്‍ട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്.

ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.

ഓറഞ്ച് അലെര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ മാറ്റങ്ങള്‍ വന്നേക്കാമെന്നത് കൂടി പരിഗണിച്ച് കാലാവസ്ഥ പ്രവചനത്തില്‍ വരുന്ന അപ്‌ഡേറ്റുകളും സ്ഥിതിഗതികളൂം വിശകലനം ചെയ്ത് പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നാളെ ഉച്ചയോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്നതാണ്.

തെറ്റായ പ്രചരണങ്ങളില്‍ നിന്നും ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുവാനുമുള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടുള്ളതല്ല. ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം പ്രചരിപ്പിക്കാന്‍ ശ്രമിക്കുക.

Similar Articles

Comments

Advertismentspot_img

Most Popular