ആദ്യമത്സരത്തിന് മുന്‍പ് ബുംറയ്ക്ക് ഉത്തേജക മരുന്ന് പരിശോധന

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തിന് ഒരുങ്ങും മുന്‍പ് ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയ്ക്ക് ഉത്തേജക മരുന്ന് പരിശോധന.

സതാംടണിലെ റോസ്ബൗള്‍ സ്‌റ്റേഡിയത്തില്‍ തിങ്കളാഴ്ച നടന്ന പരിശീലനത്തിനിടെയാണ് ഡോപ്പ് കണ്‍ട്രോള്‍ ഓഫീഷ്യല്‍ ബുംറയുടെ സാമ്പിളുകള്‍ ശേഖരിച്ചത്. ആദ്യപടിയായി താരത്തിന്റെ മൂത്ര സാമ്പിളാണ് ശേഖരിച്ചത്. പിന്നീട് 45 മിനിറ്റുകള്‍ക്കു ശേഷം രക്തസാമ്പിളും പരിശോധനയ്‌ക്കെടുത്തു.

എല്ലാ ഐ.സി.സി ഇവന്റുകള്‍ക്കു മുന്‍പും വാഡ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉത്തേജക മരുന്ന് പരിശോധന നടത്താറുണ്ട്. ബുംറയുടെ ഉത്തേജക മരുന്ന് പരിശോധനയുടെ കാര്യം ബി.സി.സി.ഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment