ലോകകപ്പ് നേടാനുള്ള തന്ത്രങ്ങള്‍ പഠിപ്പിച്ച് സച്ചിന്‍..!!!

ലോകകപ്പില്‍ ഇന്ത്യ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹലിനെയും കുല്‍ദീപ് യാദവിനെയും കളിപ്പിക്കണമെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ട് റിസ്റ്റ് സ്പിന്നര്‍മാര്‍ എപ്പോഴും എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സച്ചിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ഐപിഎല്ലില്‍ ഇരുവരും മോശം ഫോമിലായിരുന്നു.

പിച്ച്, എതിരാളികള്‍, അവരുടെ ബൗളിംഗ് കരുത്ത് എന്നിവയൊക്കെ പരിഗണിച്ചാണ് മത്സരങ്ങള്‍ക്കുള്ള ആസൂത്രണം നടത്തേണ്ടത്. പദ്ധതികള്‍ എങ്ങനെ തയ്യാറാക്കണമെന്ന് കൃത്യമായ ഫോര്‍മുലകളൊന്നുമില്ല. ഇന്ത്യ ലോകകപ്പിന് മികച്ച ഒരുക്കം നടത്തിയിട്ടുണ്ട്. വിദേശത്ത് ഏറെ മത്സരങ്ങള്‍ കളിച്ചു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കാന്‍ താരങ്ങള്‍ക്ക് ഇത് സഹായകമാണെന്നും ബാറ്റിംഗ് ഇതിഹാസം പറഞ്ഞു.

ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി മെയ് 30നാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. സതാംപ്റ്റണില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഇതിന് മുന്‍പ് മെയ് 25ന് ന്യൂസീലന്‍ഡിന് എതിരെയും 28ന് ബംഗ്ലാദേശുമായും ഇന്ത്യ പരിശീലന മത്സരങ്ങള്‍ കളിക്കും.

pathram:
Leave a Comment