വരുന്നത് വന്‍ വിലക്കയറ്റം; രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നു; ഇന്ധനവിലയും വര്‍ധിക്കും

ന്യൂഡല്‍ഹി: ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം രാജ്യത്തെ പണപ്പെരുപ്പം നേരിയ തോതില്‍ ഉയര്‍ത്തി. ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം ഏപ്രിലില്‍ 2.92 ശതമാനത്തിലേക്ക് ഉയര്‍ന്നു. മുന്‍ മാസത്തെ അപേക്ഷിച്ച് 0.06 ശതമാനത്തിന്റെ വര്‍ധനവാണ് ഉപഭോക്തൃ വിലയെ അടിസ്ഥാനപ്പെടുത്തിയുളള പണപ്പെരുപ്പത്തിലുണ്ടായത്.

മാര്‍ച്ചില്‍ 2.86 ശതമാനമായിരുന്നു പണപ്പെരുപ്പം. ഇതോടൊപ്പം മാര്‍ച്ചില്‍ 0.3 ആയിരുന്ന ഭക്ഷ്യ ഉല്‍പ്പന്ന വില സൂചിക ഏപ്രിലില്‍ 1.1 ശതമാനമായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്ക് വീണ്ടും 70 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നത് രാജ്യത്തെ വിലക്കയറ്റത്തോത് വര്‍ധിക്കാന്‍ കാരണമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.

ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന് നിന്നാല്‍, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായേക്കും. ഇത്തരമൊരു സാഹചര്യം ചരക്ക് ഗതാഗതത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ഭക്ഷ്യ ഉല്‍പ്പന്ന വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്യും. ഇന്നലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയില്‍ 1.57 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ബാരലിന് 70.45 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment