ഇപ്പോള്‍ ഇത് നിയമപരമായി അനുവദനീയമാണ്; നടി ചാര്‍മിയുടെ വിവാഹഭ്യര്‍ത്ഥനയ്ക്ക് സമ്മതം മൂളി നടി തൃഷ

തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്റെ 36-ാം പിറന്നാള്‍ ആഘോഷവേളയില്‍ താരത്തിനോട് വിവാഹാഭ്യര്‍ഥന നടത്തിക്കൊണ്ടുള്ള നടി ചാര്‍മി കൗറിന്റെ ട്വീറ്റ് വൈറലായിരുന്നു.

‘ബേബി, ഞാന്‍ ഇന്നും എന്നെന്നും നിന്നെ സ്‌നേഹിക്കുന്നു. നീ എന്റെ വിവാഹാഭ്യര്‍ഥന സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. നമുക്ക് വിവാഹം കഴിക്കാം (ഇപ്പോള്‍ ഇത് നിയമപരമായി അനുവദനീയമാണ്)’- ചാര്‍മി ട്വീറ്റ് ചെയ്തു.

ഇപ്പോള്‍ ചാര്‍മിയുടെ ട്വീറ്റിന് മറുപടി നല്‍കിയിരിക്കുകയാണ് തൃഷ. ‘നന്ദി…ഞാന്‍ ഇതിനോടകം തന്നെ സമ്മതം പറഞ്ഞു കഴിഞ്ഞു ‘.. തൃഷ കുറിച്ചു. സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ചാര്‍മിയും തൃഷയും.

96 എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് തൃഷ. സി. പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ 96 ലെ ജാനുവിനെയും രാമചന്ദ്രനെയും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ബോക്‌സ് ഓഫീസില്‍ ഗംഭീര വിജയമാവുകയും ചെയ്തിരുന്നു. രജനികാന്ത് പ്രധാനവേഷത്തില്‍ എത്തിയ പേട്ടയിലും തൃഷ വേഷമിട്ടിരുന്നു. ഗര്‍ജ്ജനൈ, സതുരംഗ വേട്ടൈ 2, 1818 തുടങ്ങിയവയാണ് തൃഷ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.

pathram:
Related Post
Leave a Comment