ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനിറങ്ങുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് വിജയത്തില്‍ കുറഞ്ഞൊന്നും സ്വപ്നം കാണുന്നില്ല. ഐ പി എല്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയത്തില്‍ കുറഞ്ഞൊന്നും രഹാനെയ്ക്കും സംഘത്തിനും മതിയാകില്ല. വൈകിട്ട് നാലിന് തുടങ്ങുന്ന മത്സരത്തോടെ ഇരുടീമുകളുടെയും ലീഗ് റൗണ്ട് പോരാട്ടം അവസാനിക്കും.
ജയത്തോടൊപ്പം മറ്റ് ടീമുകളുടെ പ്രകടനത്തെക്കൂടി ആശ്രയിച്ചാവും രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയിച്ചാല്‍ ഡല്‍ഹിക്ക് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാവാം.
സ്റ്റീവ് സ്മിത്ത് നാട്ടിലേക്ക് മടങ്ങിയതിനാല്‍ അജിങ്ക്യ രഹാനെ ക്യാപ്റ്റനായി തിരിച്ചെത്തും. സ്മിത്ത്, സ്റ്റോക്‌സ്, ബട്‌ലര്‍, ആര്‍ച്ചര്‍ എന്നിവരുടെ അഭാവം രാജസ്ഥാന് തിരിച്ചടിയാവും. ജയ്പൂരില്‍ ഏറ്റുമുട്ടിയപ്പോള്‍ ഡല്‍ഹി ആറ് വിക്കറ്റിന് രാജസ്ഥാനെ തോല്‍പിച്ചിരുന്നു.
Leave a Comment