എട്ടുനില കെട്ടിടത്തിനു മുകളിൽ നാല് മിസൈലുകൾ പതിച്ചു…!! ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം തുടരുന്നു…!! ബെയ്‌റൂട്ടിനെ ലക്ഷ്യമിട്ടു വീണ്ടും ഇസ്രയേല്‍…

ബെയ്‌റൂട്ട്: ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിനെ ലക്ഷ്യമിട്ട് വീണ്ടും ഇസ്രയേല്‍ ആക്രമണം. ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കുനേരെയാണ് ആക്രമണമെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേല്‍ സൈനിക നടപടി ശക്തമാക്കിയതിന്റെ ഭാഗമാണിത്.

പ്രാദേശിക സമയം പുലര്‍ച്ചെ നാലുമണിയോടെ ബെയ്‌റൂട്ടില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. എട്ടുനില കെട്ടിടത്തിനു നേരെനാലു റോക്കറ്റുകള്‍ ഇസ്രയേല്‍ വിക്ഷേപിച്ചുവെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നാലുപേരാണ് കൊല്ലപ്പെട്ടത്. 33ല്‍ അധികം പേര്‍ക്കു പരുക്കേറ്റു. ഈ സംഖ്യ ഇനിയും കൂടുമെന്നാണ് അറിയുന്നത്.

ബെയ്‌റൂട്ടിലെ ബസ്തയിലാണു സ്‌ഫോടനങ്ങളുണ്ടായത്. ഒരു കെട്ടിടം പൂര്‍ണമായി തകര്‍ന്നുവെന്നും മറ്റുള്ളവ ഭാഗികമായി തകര്‍ന്നുവെന്നും പുറത്തുവന്ന വിഡിയോകളില്‍നിന്നു വ്യക്തമാണ്. എന്നാല്‍ പാര്‍പ്പിട സമുച്ചയമായ എട്ടുനിലക്കെട്ടിടത്തിനു നേര്‍ക്ക് അഞ്ച് മിസൈലുകള്‍ ആക്രമണം നടത്തിയെന്നാണ് ലബനന്റെ ഔദ്യോഗിക വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച ഇസ്രയേല്‍ റാസ് അല്‍-നാബ്ബ ജില്ലയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ മുതിര്‍ന്ന മാധ്യമ വിഭാഗം ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു.

പെട്ടിയിലെ ഭൂതത്തെ തുറന്നുവിട്ട് രാഹുലും ഷാഫിയും; രാഹുലിന് റെക്കോഡ് ഭൂരിപക്ഷം

മീന്‍ വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം, വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

 

 

pathram desk 5:
Related Post
Leave a Comment