രോഹിത് ഔട്ടായതിന്റെ അരിശം തീര്‍ത്തത് സ്റ്റംപിലടിച്ച്… വീഡിയോ…

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായതിന്റെ ദേഷ്യം സ്റ്റംപില്‍ തീര്‍ത്ത് മുംബൈ നൈയകന്‍ രോഹിത് ശര്‍മ. കൊല്‍ക്കത്തയുടെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് മികച്ച തുടക്കം അനിവാര്യമായിരുന്നു.

തുടക്കത്തിലെ ക്വിന്റണ്‍ ഡീ കോക്കിനെ നഷ്ടമായതോടെ മുംബൈയുടെ പ്രതീക്ഷകള്‍ രോഹിത്തിന്റെ ബാറ്റിലായിരുന്നു. എന്നാല്‍ നാലാം ഓവറില്‍ ഗുര്‍നെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ രോഹിത്തിനെ അമ്പയര്‍ എല്‍ബിഡബ്ല്യു ഔട്ട് വിളിച്ചു. അമ്പയറുടെ തീരുമാനം റിവ്യു ചെയ്‌തെങ്കിലും പന്ത് വിക്കറ്റ് കൊള്ളുമെന്നതിനാല്‍ ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിയാണെന്ന് റിവ്യു വന്നു.

ഔട്ടായതോടെ രോഹിത് അമ്പയറുടെത്തേക്ക് നടന്ന് എന്തോ പറഞ്ഞ് ബാറ്റുകൊണ്ട് സ്റ്റംപില്‍ തട്ടുകയായിരുന്നു.
ഇങ്ങനെ ചെയ്തതിന് രോഹിത് മാച്ച് ഫീയുടെ 15 ശതമാനം പിഴയടക്കണം. ഒമ്പത് പന്തില്‍ മൂന്ന് ബൗണ്ടറിയടക്കം 12 റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം.

pathram:
Related Post
Leave a Comment