ബാലഗോപാലിന്റെ വിജയത്തിനായി ആയിരം ദീപങ്ങള്‍ തെളിയിച്ച് വനിതകള്‍

കൊല്ലം: വനിതകളുടെ നേതൃത്വത്തില്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ. എന്‍ ബാലഗോപാലിന്റെ വിജയത്തിനായി ആയിരം ദീപം തെളിയിച്ചു. കനത്ത മഴയെ അവഗണിച്ചാണ് ആയിരത്തിലധികം പേര്‍ എല്‍ ഡി എഫ് മങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം തേനി ദേശീയ പാതയിലെ മൂന്നാംകുറ്റി ജംഗ്ഷനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത്.

കെ.എന്‍ ബാലഗോപാലിന്റെ ചിത്രമുള്ള മുഖംമൂടിയണിഞ്ഞ് കൈകളില്‍ പ്ലക്കാര്‍ഡുമേന്തിയാണ് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സിപിഐ എം നേതാവ് പി കെ ഗുരുദാസന്‍ ഉദ്ഘാടനം ചെയ്തു. മെഴുകുതിരിയേന്തി ദേശീയ പാതയുടെ വശത്തായി അണിനിരന്ന വനിതകള്‍ക്ക് എസ്.എന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പ്രഫസര്‍ സുലഭ ദീപം തെളിച്ചു നല്‍കി. തുടര്‍ന്ന് ടി കെ എം ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രഫസര്‍. ഹാഷിമുദ്ദീന്‍ , ഡോക്ടര്‍ അനീഷ്, കൊല്ലം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ശ്രീമതി വിജയ ഫ്രാന്‍സിസ് തുടങ്ങിയവര്‍ ദീപം കൈമാറി.

അഡ്വ. ജി ലാലു , സിപിഎം മാങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി ബാബു, സിപിഐ ലോക്കല്‍കമ്മിറ്റി സെക്രട്ടറി ജെ നൌഫല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

pathram:
Related Post
Leave a Comment