ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സിനിമയെടുത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; അപൂര്‍വ പ്രത്യേകതകളുമായി സ്ഥാനാര്‍ഥി പ്രവീണ്‍

ദേശീയശ്രദ്ധയാകര്‍ശിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നടനും സംവിധായകനുമായ പ്രവീണ്‍ കെ.പി.യും രംഗത്ത്. ദീര്‍ഘകാലം സിനിമയില്‍ അഭിനയിച്ച് രാഷ്ട്രീയത്തില്‍ എത്തിയ പലരുമുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ താന്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് വേണ്ടി മാത്രം സിനിമയെടുത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നുള്ള അപൂര്‍വമായ പ്രത്യേകതയും കൂടിയുണ്ട് പ്രവീണ്‍ കെ.പിയുടെ സ്ഥാനാര്‍ഥിത്വത്തിന്.

അഞ്ച് വര്‍ഷത്തെ മോദിയുടെ ഭരണം രാജ്യത്ത് ഗുണ്ടായിസത്തിന്റെ സുവര്‍ണ്ണ കാലമായിരുന്നു.
ജനക്ഷേമകരമായ ഒന്നും നടപ്പിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇനി കോണ്ഗ്രസ് വന്നാലും അവര്‍ പിന്തുടരാന്‍ ശ്രമിക്കുന്നത് ഒരേ നയമായിരിക്കും. കോര്‍പറേറ്റുകളാണ് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ടിങ് ചെയ്യുന്നത്. അവരുടെ താല്‍പര്യത്തിന് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് രാജ്യത്ത് നടപ്പിലാവുന്നത്. സാധാരണക്കാര്‍ ഇവരുടെ മുന്‍പില്‍ ചര്‍ച്ചയാവുന്നില്ല. അവിടെയാണ് തന്റെ ജനപക്ഷ ബദലിന്റെ പ്രസക്തി. അവഗണിക്കപ്പെടുന്നവരുടെ നാവാവാനാണ് തന്റെ ശ്രമം. ആ നിലയില്‍ ജനങ്ങളുടെ പിന്തുണ തനിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രവീണ്‍ കെ.പി മാധ്യമങ്ങളോട് പങ്ക് വച്ചു.

സ്വാതന്ത്ര്യം എന്നുള്ളത് സാധാരണക്കാരനെ സംബന്ധിച്ച് ഇന്നും ഇന്ത്യയില്‍ അന്യമാണ്.
ജനങ്ങളുടെ പുരോഗതിക്ക് വേണ്ടിയെന്ന് പറഞ്ഞ് വോട്ട് വാങ്ങി അധികാരത്തില്‍ എത്തിയാല്‍ അവകാശങ്ങള്‍ ഔദാര്യം പോലെ വച്ച് നീട്ടുന്ന രീതിക്ക് മാറ്റം വരണം. മാറ്റത്തിനായാണ് താന്‍ വോട്ട് ചോദിക്കുന്നത്. ഞങ്ങള്‍ സമം നിങ്ങള്‍ എന്ന പ്രവീണിന്റെ മുദ്രാവാക്യം ഇതിനോടകം തന്നെ ജനങ്ങള്‍ ശ്രദ്ദിച്ച് തുടങ്ങിയിട്ടുണ്ട്.
സൗകര്യം പൂര്‍വ്വം തങ്ങളെ മറക്കുന്ന ഭരണാധികരികള്‍ക്കെതിരെയുള്ള പടപ്പുറപ്പാടായി ഇതിനോടകം തന്നെ വയനാട്ടില്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം മാറിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരെ ഐതിഹാസിക സമരങ്ങള്‍ നടന്ന വിപ്ലവ ഭൂമിയായ വയനാട്ടില്‍ ജനങ്ങളുടെ വിമോചനത്തിനയുള്ള മുദ്രാവാക്യം ഉയര്‍ത്തുന്ന പ്രവീണിന് നിലവില്‍ വലിയ സ്വീകാര്യതയാണ് വയനാട് മണ്ഡലത്തില്‍ ലഭിക്കുന്നത്.

സ്വാതന്ത്ര്യം എന്നുള്ളത് സാധാരണക്കാരനെ സംബന്ധിച്ച് ഇന്നും ഇന്ത്യയില്‍ അന്യമാണ്. തന്റെ വിജയം ജനങ്ങളുടെ കൂടി വിജയമാണ്. സ്ഥാനാര്ഥിയാവുക എന്നുള്ളത്തിലൂടെ ജനകീയമായ ഒരു മുദ്രാവാക്യം മുന്നോട്ട് വെക്കാന്‍ മാത്രമാണ് തനിക്ക് കഴിയുക. മുദ്രാവാക്യത്തിന്റെ പൂര്‍ത്തീകരണം സാധ്യമാവുക ജനങ്ങള്‍ ഈ ആശയത്തിന് വോട്ട് ചെയ്യുമ്പോള്‍ മാത്രമാണ്.

അത് ജനങ്ങളിലേക്കെത്തിക്കാനുള്ള ശ്രമം കൂടിയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം. സമൂഹ നന്മക്കായുള്ള ജനകീയ പോരാട്ടത്തിന്റെ കഥ പറയുന്ന അനാന്‍ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഞങ്ങളാണ് നിങ്ങളെ നിങ്ങളാക്കിയത് എന്നുള്ള ഗാനം സമൂഹമാധ്യമങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്തിരുന്നു. വയനാട് കൂടാതെ തൃശൂരിലും സ്വതന്ത്ര സ്ഥാനാര്‍ഥിയായി പ്രവീണ്‍ ജനവിധി തേടുന്നുണ്ട്.

pathram:
Leave a Comment