ചാലക്കുടിയില്‍ യുഡിഎഫിന് വന്‍ തിരിച്ചടി; ബെന്നി ബെഹനാന് വോട്ടു ചെയ്യില്ലെന്ന് കിഴക്കമ്പലം നിവാസികള്‍


കിഴക്കമ്പലം: ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് കിഴക്കമ്പലം നിവാസികള്‍. ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിന് ഈ തിരഞ്ഞെടുപ്പില്‍ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ലെന്ന ബെന്നി ബെഹനാന്റെ പരാമര്‍ശമാണ് കനത്ത പ്രതിഷേധം വിളിച്ചു വരുത്തിയിരിക്കുന്നത്. ബെന്നിയുടെ നിലപാടിനെതിരെ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പതിനായിരത്തോളം ആളുകളാണ് പങ്കെടുത്തത്.

ബെന്നിയുടെ പരാമര്‍ശത്തെ പുച്ഛിച്ചു തള്ളുന്ന ട്വന്റി20 അദ്ദേഹത്തിന് നല്‍കുന്ന മറുപടി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു. ഇത്തരം അപമാനങ്ങള്‍ വെച്ചുപൊറുക്കാനാവില്ലെന്നും തിരഞ്ഞെടുപ്പില്‍ തക്കതായ മറുപടി ഇതിനുണ്ടാകുമെും ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബും വ്യക്തമാക്കുന്നു.

ഇരുപത്തി അയ്യായിരം വോട്ടര്‍മാരാണ് കിഴക്കമ്പലം പഞ്ചായത്തില്‍ ആകെയുള്ളത്. ഇതില്‍ 80 ശതമാനം വരുന്ന ഇരുപത്തിയൊന്നായിരം വോട്ടര്‍മാരും തങ്ങളുടെ അനുഭാവികളാണൊണ് ട്വന്റി20 ഭാരവാഹികള്‍ അവകാശപ്പെടുത്. അങ്ങനെ വരുമ്പോള്‍ കിഴക്കമ്പലത്തു നിന്ന് മാത്രം ബെന്നി ബെഹനാന് ഭീമമായ വോട്ടുകളാണ് നഷ്ടമാവുക. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന ചാലക്കുടിയില്‍ കിഴക്കമ്പലത്തെ അടിയൊഴുക്കുകള്‍ യുഡിഎഫന് കനത്ത തിരിച്ചടിയാകുമെന്ന് തീര്‍ച്ച.

pathram:
Related Post
Leave a Comment