രോഹിത്തിന്റെ പരിക്കിനെക്കുറിച്ച് മുംബൈ ഇന്ത്യന്‍സ്

മുംബൈ: ഐപിഎല്ലില്‍ ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടാനിറങ്ങുന്ന മുംബൈ ഇന്ത്യന്‍സിനായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കില്ലെന്ന വാര്‍ത്തകള്‍ക്കിടെ രോഹിത്തിന്റെ പരിക്കിനെക്കുറിച്ച് രസകരമായ പ്രതികരണവുമായി മുംബൈ ഇന്ത്യന്‍സ്. ഔദ്യോഗിക ട്വിറ്റര്‍ ഹാഡിലില്‍ പോസ്റ്റ് ചെയ്ത ജിഫ് വിഡിയോയിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് രോഹിത്തിന്റെ പരിക്കില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് വ്യക്തമാക്കുന്നത്.
പരിക്ക് ഗുരുതരമല്ലെങ്കിലും മുംബൈയുടെ പരിശീലന സെഷനിടെ തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ രോഹിത്തിന് മുന്‍കരുതലെന്ന നിലയില്‍ ഇന്നത്തെ മത്സരത്തില്‍ വിശ്രമം അനുവദിക്കുമെന്നും സൂചനയുണ്ട്. രോഹിത്തിന് വിശ്രമം അനുവദിച്ചാല്‍ പൊള്ളാര്‍ഡോ ഹര്‍ദ്ദിക് പാണ്ഡ്യയോ മുംബൈയെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏപ്രില്‍ 15ന് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്നതിനാല്‍ ഏകദിന ടീം വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത്തിന്റെ പരിക്ക് ഇന്ത്യന്‍ ആരാധകരെയും ആശങ്കയിലാഴ്ത്തിയിരുന്നു.

pathram:
Related Post
Leave a Comment