തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയതോടെ ജനങ്ങളുടെ ഗ്ലാമര്‍ താരം പ്രിയങ്കയാണ്. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രചരണപരിപാടികളില്‍ സജീവമായി പ്രിയങ്കയും ഉണ്ട്. ഇവര്‍ പങ്കെടുക്കുന്ന പ്രചരണ പരിപാടികള്‍ക്കും റോഡ് ഷോയ്ക്കും വന്‍ ജനക്കൂട്ടമാണ് എത്തുന്നത്. ഗാസിയാബാദിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രിയങ്ക റോഡ് ഷോ നടത്തിയതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
റോഡിന്റെ ഇരുവശവും നില്‍ക്കുന്ന വന്‍ ജനാവലിയില്‍ നിന്ന് പ്രിയങ്കയെ അണിയിക്കാന്‍ ജമന്തി മാലയുമായി ഒരു യുവാവ് എത്തി. പൊക്കം കുറഞ്ഞ യുവാവ് ആള്‍ക്കൂട്ടത്തിനിടയില്‍ മാലയുമായി നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ വണ്ടിയിലിരുന്ന് പ്രിയങ്ക യുവാവിനെ വിളിക്കുകയായിരുന്നു.
എന്നാല്‍ പൊക്കക്കുറവ് മൂലം അയാള്‍ക്ക് പ്രിയങ്കയെ മാലയണിയിക്കാന്‍ സാധിച്ചില്ല. ഉടന്‍ തന്നെ സമീപത്തു നിന്നവര്‍ അയാളെ എടുത്തുയര്‍ത്തി പ്രിയങ്കയുടെ സമീപം എത്തിച്ചു. അയാള്‍ കഴുത്തില്‍ മാലയിയിച്ചതും പ്രവര്‍ത്തകര്‍ ആവേശത്തിലായി. മാലയണിയിച്ച് മടങ്ങും വഴി പ്രവര്‍ത്തകന്റെ പേരു ചോദിക്കാനും പ്രിയങ്ക മറന്നില്ല.
Leave a Comment