സണ്‍റൈസേഴ്‌സിനെ തോല്‍പ്പിച്ച് മുംബൈ ആദ്യ നാലില്‍ കടന്നു

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ആദ്യ നാലിലെത്തി. 3.4 ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുക്കൊടുത്ത് ആറ് വിക്കറ്റ് നേടിയ അല്‍സാരി ജോസഫാണ് മുംബൈക്ക് വിജയം എളുപ്പമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തു. ഹൈദരാബാദ് 17.4 ഓവറില്‍ 96ന് എല്ലാവരും പുറത്തായി.

ഡേവിഡ് വാര്‍ണര്‍ (15), വിജയ് ശങ്കര്‍ (5), ദീപക് ഹൂഡ (20), റാഷിദ് ഖാന്‍ (0), ഭുവനേശ്വര്‍ കുമാര്‍ (2), സിദ്ധാര്‍ത്ഥ് കൗള്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ജോസഫ് നേടിയത്. ജോണി ബെയര്‍സ്റ്റോ (16), മനീഷ് പാണ്ഡെ (16), യൂസഫ് പഠാന്‍ (0), മുഹമ്മദ് നബി (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അല്‍സാരിക്ക് പുറമെ മുംബൈക്ക് വേണ്ടി ദീപക ചാഹര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ, ബെഹ്രന്‍ഡോര്‍ഫ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

നേരത്തെ കീറണ്‍ പൊള്ളാര്‍ഡിന്റെ (26 പന്തില്‍ 46) ബാറ്റിങ്ങാണ് മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മറ്റൊരു താരത്തിനും 20ന് അപ്പുറമുള്ള സ്‌കോര്‍ നേടാന്‍ സാധിച്ചില്ല. രോഹിത് ശര്‍മ (11), ക്വിന്റണ്‍ ഡി കോക്ക് (19), സൂര്യകുമാര്‍ യാദവ് (7), ഇഷാന്‍ കിഷന്‍ (17), ക്രുനാല്‍ പാണ്ഡ്യ (6), ഹാര്‍ദിക് പാണ്ഡ്യ (14), ദീപക് ചാഹര്‍ (10) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

pathram:
Leave a Comment