രാക്ഷസന്റെ തമിഴ് പതിപ്പ് രാക്ഷസുഡുവില്‍ അനുപമ; പോസ്റ്റര്‍ പുറത്ത്

2018ലെ ജനശ്രദ്ധ പിടിച്ചു പറ്റിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു രാം കുമാര്‍ സംവിധാനം ചെയ്ത രാക്ഷസന്‍. വിഷ്ണു വിശാല്‍, അമലപോള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം തമിഴര്‍ക്കിടയില്‍ മാത്രമല്ല മലയാളികളിലും തെലുങ്കിലും ഏറെ നിരൂപകപ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ഈ സൈക്കോ ത്രില്ലര്‍ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഒരുങ്ങുകയാണ്. നവാഗതനായ രമേഷ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തെലുങ്ക് റീമേക്ക് ആയ രാക്ഷസുഡുവില്‍ അനുപമ പരമേശ്വരനാണ് അമലാപോളിന്റെ റോളിലെത്തുക. വിഷ്ണു വിശാലിനു പകരം ബെല്ലാംകൊണ്ട സായ് ശ്രീനിവാസും അഭിനയിക്കുന്നു. ഉഗാദിയോടനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്. ഈദ് റിലീസ് ആയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ ചിത്രമെത്തുക.പ്രേമം, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനുപമയുടെ നാലാമത്തെ തെലുങ്ക് ചിത്രമാണ് രാക്ഷസുഡു.

pathram:
Related Post
Leave a Comment