തിരുവനന്തപുരത്ത് യുവാവിനെ ഇഷ്ടിക കൊണ്ട് അടിച്ചു കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ ഇഷ്ടിക കൊണ്ട് അടിച്ചു കൊന്നു. വക്കം സ്വദേശി കംസന്‍ എന്ന ബിനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സന്തോഷ് കുമാറിനെ തിരുവനന്തപുരം കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
വക്കം ഉത്സവത്തിനിടെയുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതത്തില്‍ കലാശിച്ചത്. ഇരുവരും നേരത്തെ ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് വാക്കു തര്‍ക്കത്തിനിടയാക്കിയത്. തുടര്‍ന്ന് സന്തേഷ് കുമാര്‍ സമീപത്ത് കിടന്നിരുന്ന ഇഷ്ടിക എടുത്ത് ബിനുവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബിനുവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊല്ലപ്പെട്ട ബിനുവും അറസ്റ്റിലായ സന്തോഷ് കുമാറും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരം ജില്ലയില്‍ ഒന്നര മാസത്തിനിടെ നടക്കുന്ന നാലാമത്തെ കൊലപാതകമാണിത്.

pathram:
Related Post
Leave a Comment