ദിലീപിനെതിരായി പൊലീസ് ചുമത്തിയ കുറ്റം നിലനില്‍ക്കുമോ..? നടിയെ ആക്രമിച്ച കേസില്‍ പ്രാരംഭ വാദം തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ പ്രാരംഭ വാദം തുടങ്ങി. കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് രഹസ്യ വാദത്തിന് കോടതി നിര്‍ദേശം നല്‍കി. പ്രത്യേക സിബിഐ കോടതിയിലെ വനിതാ ജഡ്ജിയുടെ മുമ്പാകെയാണ് വാദം.

ദീലീപ് അടക്കമുള്ള പ്രതികള്‍ കോടതിയില്‍ എത്തിയിരുന്നു. സ്വകാര്യതയെ ബാധിക്കാത്ത രേഖകള്‍ പ്രതികള്‍ക്ക് നല്‍കുന്നതില്‍ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. പ്രാരംഭ വാദത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ പ്രതികള്‍ക്കുമെതിരെ പോലീസ് ചുമത്തിയിരിക്കുന്ന കുറ്റം നിലനില്‍ക്കുമോ എന്ന കാര്യം കോടതി തീരുമാനിക്കുക. കുറ്റം നിലനില്‍ക്കമെങ്കില്‍ മാത്രമേ വിചാരണ നടപടികളിലേയ്ക്ക് കോടതി കടക്കൂ.

കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രതിയായ ദിലീപിന്റെ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ മുന്‍പാകെ വന്നിരുന്നു. ഇത് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചിരുന്നു.

pathram:
Related Post
Leave a Comment