മനുഷ്യനാണ് വലത്…! ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ കഴിയുന്ന ബെന്നി ബെഹ്നാനെ കാണാന്‍ ഇന്നസെന്റ് എത്തി

കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാനെ സന്ദര്‍ശിക്കാന്‍ നടനും ചാലക്കുടിയലെ എതിര്‍ സ്ഥാനാര്‍ഥിയുമായ ഇന്നസെന്റ് എത്തി. എതിര്‍ സ്ഥാനാര്‍ഥി എന്നതല്ല, മനുഷ്യനാണ് വലുതെന്ന് ഇന്നസെന്റ് പറഞ്ഞു.
നെഞ്ചുവേദനയെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നരയോടെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ബെന്നി ബെഹനാനെ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയിരുന്നു. അപകടനില തരണം ചെയ്തെങ്കിലും 48 മണിക്കൂര്‍ ഒബ്സര്‍വേഷനില്‍ തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ബെന്നി ബെഹനാന്റെ ഭാര്യയെ കണ്ട് സംസാരിച്ചെന്നും ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് താനും ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനായിട്ടുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. രണ്ടു തവണ കാന്‍സര്‍ വന്ന ശേഷമായിരുന്നു അത്. അന്ന് ശരീരത്തിന് അതിനുള്ള ശേഷിയുണ്ടോ എന്ന് ഭയന്നിരുന്നു. അത്തരമൊരു അനുഭവമുള്ളതുകൊണ്ട് കൂടിയാണ് പെട്ടെന്നു തന്നെ ബെന്നി ബെഹനാനെ കാണാനെത്തിയതെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

pathram:
Related Post
Leave a Comment