വേണ്ട,,, കളി ധോണിയോടു വേണ്ട… ..!!!

ഐപിഎല്ലില്‍ വീണ്ടും മങ്കാദിങ് ശ്രമം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുംബൈ ഇന്ത്യന്‍സ് മത്സരത്തിലായിരുന്നു സംഭവം. മുംബൈ സ്പിന്നര്‍ ക്രുനാല്‍ പാണ്ഡ്യയാണ് ഇത്തവണയും മങ്കാദിങ്ങിന് ശ്രമിച്ചത്. എന്നാല്‍ ക്രീസിലുണ്ടായിരുന്നത് മിന്നല്‍ സ്റ്റംപിങ്ങിന് പേരുകേട്ട എം എസ് ധോണിയും.
ക്രുനാലിന്റെ മങ്കാദിങ് ശ്രമം ധോണിയുടെ മുന്നില്‍ വിജയിച്ചില്ല. മത്സരത്തിലെ 14ാം ഓവറിലായിരുന്നു സംഭവം. 19 പന്തില്‍ 11 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു ഈ സമയം ധോണി.

ഐപിഎല്‍ 12ാം എഡിഷനില്‍ രണ്ടാം തവണയാണ് ക്രുനാല്‍ മങ്കാദിങ്ങിന് ശ്രമിക്കുന്നത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ മായങ്ക് അഗര്‍വാളിനെ മങ്കാദിങ്ങിലൂടെ പുറത്താക്കാന്‍ ക്രുനാല്‍ ശ്രമിച്ചിരുന്നു. മായങ്കിനെ അന്നും പുറത്താക്കാതെ വാണിംഗില്‍ മാത്രം ക്രുനാല്‍ തന്റെ തന്ത്രം ഒതുക്കി. എന്നാല്‍ ഇതേ എഡിഷനില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ കിംഗ്‌സ് ഇലവന്‍ നായകന്‍ ആര്‍ അശ്വിന്‍ പുറത്താക്കിയത് വന്‍ വിവാദമായിരുന്നു.

pathram:
Related Post
Leave a Comment