വെല്ലിങ്ടണ്‍: ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ന്യൂസീലന്‍ഡ്. ഇംഗ്ലണ്ടില്‍ മെയ് അവസാനം ആരംഭിക്കുന്ന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ ടീമാണ് ന്യൂസീലന്‍ഡ്.
ഏകദിന കുപ്പായമണിയാത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടോം ബ്ലണ്ടലിന് ടീമില്‍ അവസരം നല്‍കി എന്നതാണ് പ്രത്യേകത. മറ്റ് കാര്യമായ അത്ഭുതങ്ങള്‍ ടീം പ്രഖ്യാപനത്തിലില്ല.
നായകന്‍ കെയ്ന്‍ വില്യംസന്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, കോളിന്‍ മണ്‍റോ, റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ് എന്നിവരാണ് ടീമിലെ സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍മാര്‍. ഫോമിലല്ലാത്ത മണ്‍റോയെ ടീമിലുള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ടോം ലഥാം ആണ് ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍.
ടിം സൗത്തി, ട്രന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. മിച്ചല്‍ സാന്റനര്‍, ഇഷ് സോധി എന്നിവര്‍ സ്പിന്നര്‍മാരായി ഇടംപിടിച്ചു. ടോഡ് ആസിലിനെ മറകടന്നാണ് സോധിയുടെ ടീം പ്രവേശം. ജിമ്മി നീഷാം, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമുമാണ് ഓള്‍റൗണ്ടര്‍മാര്‍. ബ്രേസ്‌വെല്ലിനെ മറികടന്നാണ് ഗ്രാന്‍ഡ്‌ഹോം ടീമിലെത്തിയത്.
Leave a Comment