ബെയര്‍സ്‌റ്റോയ്ക്ക് സെഞ്ച്വറി, തകര്‍ത്തടിച്ച് വാര്‍ണറും; ഹൈദരാബാദ് കൂറ്റന്‍ സ്‌കോറിലേക്ക്

ഐപിഎല്ലില്‍ ആദ്യ വിജയം തേടി ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തിരിച്ചടി.
എതിരാളികളായ സണ്‍റൈസേഴ്സ് ഹൈദരാബാദ് മികച്ച തുടക്കം ലഭിച്ചതോടെ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്. ഓപ്പണര്‍ ബെയര്‍‌സ്റ്റോ വെറും 52 ബോളില്‍ സെഞ്ച്വറി നേടി. വാര്‍ണറും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി കഴിഞ്ഞു. 56 ബോളില്‍ 114 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ 17 ഓവറിലെ രണ്ടാമത്തെ ബോളില്‍ ചാഹല്‍ പുറത്താക്കി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഹൈദരാബാദ് 17.3 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടിയിട്ടുണ്ട്.

നേരത്തെ ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ആദ്യ രണ്ട് മത്സരത്തിലും ബാംഗ്ലൂര്‍ പരാജയപ്പെട്ടിരുന്നു. ഹൈദരാബാദിന് ഒരു ജയവും തോല്‍വിയുമാണുള്ളത്.

പരിക്കേറ്റതിനാല്‍ ഹൈദരാബാദിന്റെ സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ന് കളിക്കില്ല. ഭുവനേശ്വര്‍ കുമാറാണ് ടീമിനെ നയിക്കുന്നത്. വില്യംസണ് പകരം ദീപക് ഹൂഡ ടീമിലെത്തി. നദീമിന് പകരം മുഹമ്മദ് നബി ടീമിലെത്തി. ബാംഗ്ലൂര്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. നവ്ദീപ് സൈനിക്ക് പകരം പ്രയാസ് ബര്‍മന്‍ ടീമിലെത്തി.

റോയല്‍ ചലഞ്ചേഴ്സ്: പാര്‍ത്ഥിവ് പട്ടേല്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി (ക്യാപ്റ്റന്‍), മൊയീന്‍ അലി, ഡിവില്ലിയേഴ്സ്, ഷിംറോണ്‍ ഹെറ്റ്മ്യര്‍, ശിവം ദുബെ, കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം, ഉമേഷ് യാദവ്, പ്രയാസ് ബര്‍മന്‍, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍.

ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍, ദീപക് ഹൂഡ, യൂസഫ് പഠാന്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് നബി, സന്ദീപ് ശര്‍മ, സിദ്ധാര്‍ത്ഥ് കൗള്‍.

pathram:
Related Post
Leave a Comment