ചെന്നൈയ്ക്ക് കനത്ത തിരിച്ചടി; സൂപ്പര്‍ താരം പിന്മാറി;

ചെന്നൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങളുമായി മുന്നേറുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ തിരിച്ചടി.ഇംഗ്ലീഷ് താരവും ചെന്നൈയുടെ ഓള്‍ റൗണ്ട് പ്രതീക്ഷയുമായ ഡേവിഡ് വില്ലി ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറി. കുടുംബപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് പിന്‍മാറ്റമെന്ന് വില്ലി പ്രസ്താവനയില്‍ വ്യക്തമാക്കി.

അടുത്തിടെയാണ് വില്ലിയുടെ ഭാര്യ രണ്ടാമത്തെ കുഞ്ഞിന് ജന്‍മം നല്‍കിയത്. ഭാര്യ കടുത്ത ആരോഗ്യപ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ കുടുംബത്തില്‍ തന്റെ സാന്നിധ്യം അനിവാര്യമാണെന്നും അതിനാലാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറുന്നതെന്നും വില്ലി വ്യക്തമാക്കി.

അടുത്തിടെ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏകദിന പരമ്പരയിലും വില്ലി ഇംഗ്ലണ്ടിനായി കളിച്ചിരുന്നില്ല. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമില്‍ ഇടം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും താരം. പേസ് ബൗളിംഗ് ഓള്‍ റൗണ്ടറായ വില്ലി ഐപിഎല്ലില്‍ ചെന്നൈയുടെ ഓള്‍ റൗണ്ട് പ്രതീക്ഷയായിരുന്നു. വില്ലി പിന്‍മാറിയെങ്കിലും പകരം താരത്തെ ചെന്നൈ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

pathram:
Related Post
Leave a Comment