ചോദിച്ചത് ഒരു രൂപ.., മണിക്കൂറുകള്‍ക്കകം കിട്ടിയത് 28 ലക്ഷം രൂപ..!!!

ബെഗുസാര: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പ്രചാരണത്തിന് ആവശ്യമായ തുക ക്രൗഡ്ഫണ്ട് രീതിയില്‍ സമാഹരിക്കുകയാണ് ബെഗുസരായില്‍ നിന്ന് മത്സരിക്കുന്ന സിപിഐയുടെ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍. ചൊവ്വാഴ്ചയാണ് അദ്ദേഹം ഈ ക്യാമ്പയിന്‍ ആരംഭിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഇതുവരെ 28,37,972 രൂപയാണ് സംഭാവനയായി ലഭിച്ചിരിക്കുന്നത്.

ഔര്‍ ഡെമോക്രസി എന്ന കൂട്ടായ്മയാണ് തുക പിരിക്കുന്നത്. ഇവരുടെ വെബ്സൈറ്റ് വഴിയാണ് പണം നല്‍കേണ്ടത്. 70,00,000രൂപയാണ് സൈറ്റ് അദ്ദേഹത്തിന് വേണ്ടി ടാര്‍ഗറ്റ് വച്ചിരിക്കുന്നത്. തന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരു രൂപ നല്‍കി സഹായിക്കണം എന്ന് കഴിഞ്ഞ ദിവസം കനയ്യ അഭ്യര്‍ത്ഥിച്ചിരുന്നു.

നിങ്ങള്‍ എനിക്ക് ഒരുരൂപ തന്ന് എന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിനെ സഹായിക്കുകയാണെങ്കില്‍ അത് അരികുവത്കരിക്കപ്പെട്ട ജനതയ്ക്ക് വേണ്ടി പോരാടന്‍ എനിക്ക് കൂടുതല്‍ ശക്തിതരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആര്‍ജെഡി നേൃത്വം നല്‍കുന്ന മഹാസഖ്യം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിഹാറിലെ ഇടത് സംഘടനകളുടെ പൊതു സ്ഥാനാര്‍ത്ഥിയായാണ് കനയ്യ ജനവിധി തേടുന്നത്.

pathram:
Related Post
Leave a Comment