വയസന്മാരല്ല, ഞങ്ങളിപ്പോഴും യുവാക്കള്‍ തന്നെയാണ്; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ബ്രാവോ

ഐപിഎല്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും ടീം തകര്‍പ്പന്‍ വിജയം നേടി. ആദ്യ മത്സരത്തില്‍ ആര്‍സിബിയേയും രണ്ടാം മത്സരത്തില്‍ ഡെല്‍ഹി കാപിറ്റല്‍സിനേയുമാണ് ചെന്നൈ തോല്‍പ്പിച്ചത്. സീസണ്‍ തുടങ്ങുന്നതിന് മുമ്പ് ചെന്നൈ വയസന്‍ പടയെന്ന അഭിപ്രായമുണ്ടായിരുന്നു. കാരണം ടീമിലെ താരങ്ങളുടെ ശരാശരി പ്രായമെടുത്താന്‍ 34 വയസ് വരുമെന്നുള്ളത് കൊണ്ടുതന്നെ.

എന്നാല്‍ ഇത്തരം പരിഹാസങ്ങള്‍ പാടേ തള്ളിയിരിക്കുകയാണ് ഓള്‍റൗണ്ടറായ ഡ്വെയന്‍ ബ്രാവോ. ടീമംഗങ്ങളാരും 60 വയസുകാരല്ലെന്ന് ബ്രാവോ വ്യക്തമാക്കി. മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം തുടര്‍ന്നു.. ഞങ്ങളുടെ വയസിനെ കുറച്ച് വ്യക്തമായ ബോധ്യമുണ്ട്. ശരീരം നന്നായി സംരക്ഷിച്ചുപോരുന്നുണ്ട്. 35, 32 വയസുള്ളവരാണ് ടീമില്‍ കളിക്കുന്നത്. ഞങ്ങളിപ്പോഴും യുവാക്കള്‍ തന്നെയാണ്. ഒരുപാട് മത്സരപരിചയമുള്ള യുവാക്കള്‍. ബ്രാവോ പറഞ്ഞു നിര്‍ത്തി.

pathram:
Related Post
Leave a Comment