നടിയെ ആക്രമിച്ച കേസ്: ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍. നേരത്തെ ദിലീപ് ഇതേ ആവശ്യം ഉയര്‍ത്തുകയും എന്നാല്‍ സിംഗിള്‍ ബെഞ്ച് ആവശ്യം തള്ളുകയും ചെയ്തിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായാണ് ദിലീപ് ഇപ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.

ഹര്‍ജിയില്‍ ഉത്തരവുണ്ടാകും വരെ വിചാരണ നടപടി നിര്‍ത്തിവെയ്ക്കണമെന്നും ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ അടുത്ത മാസം ആദ്യം വിചാരണ ആരംഭിക്കാനിരിക്കെയാണ് അപ്പീലുമായി ദിലീപ് ഹൈക്കോടതിയെ വീണ്ടും സമീപിച്ചിരിക്കുന്നത്. സിബിഐയ്ക്കോ മറ്റേതങ്കിലും ഏജന്‍സിക്കോ അന്വേഷണം കൈമാറാന്‍ തക്ക കാരണങ്ങള്‍ സ്ഥാപിക്കാനാവുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.

പോലീസ് നടത്തിയ അന്വേഷണം ദുരുദ്ദേശ്യപരവും പക്ഷപാതപരവുമാണെന്നായിരുന്നു ദിലീപ് നേരത്തെ കോടതിയില്‍ ഉയര്‍ത്തിയ വാദം. സംഭവത്തില്‍ യാതൊരു അറിവും ഇല്ലാത്ത തന്നെ കേസിലെ പ്രതി ഉന്നയിച്ച വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ തെറ്റായി പ്രതി ചേര്‍ത്തെന്നും ഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നു. എന്നാല്‍ ദിലീപ് സിബിഐ അന്വേഷണ ഹര്‍ജി നല്‍കിയിട്ടുള്ളത് വിചാരണ വൈകിപ്പിക്കാനാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആരോപിച്ചിരുന്നു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment