തുടക്കം മുതല്‍ വാക്കുതര്‍ക്കം; വാട്‌സണോട് കൊമ്പുകോര്‍ത്ത് ഇഷാന്തും റബാഡയും

ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ ആവേശപോരാട്ടങ്ങള്‍ ആരംഭിച്ചതും വാദപ്രതിവാദങ്ങളും തര്‍ക്കങ്ങളും കൊമ്പുകോര്‍ക്കലുമായി ഓരോ മത്സരവും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ആര്‍ അശ്വിന്റെ മങ്കാദിങ്ങിന് തൊട്ടുപിന്നാലെ കളിക്കളത്തില്‍ താരങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ത്തതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു. ഇന്നലെ നടന്ന ഡല്‍ഹി കാപ്പിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള മത്സരത്തിനിെ വാട്‌സണും ഇഷാന്ത് ശര്‍മയും തമ്മിലായിരുന്നു കൊമ്പുകോര്‍ക്കല്‍.

ചെന്നൈ താരം അമ്ബാട്ടി റായിഡുവിന്റെ വിക്കറ്റ് വീഴ്ത്തിയത് ഇശാന്ത് ആയിരുന്നു. ഇശാന്തിന്റെ വിക്കറ്റ് ആഘോഷം അതിരുകടക്കുകയും ചെയ്തു. ഇതിനിടെ ഇശാന്തും വാട്സനും തമ്മിലും വാക്കേറ്റവുമായി അടുത്തപ്പോള്‍ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഇടപെട്ട് മാറ്റുകയായിരുന്നു. ഇശാന്ത് കുപിതനായപ്പോള്‍ വാട്സന്‍ പരിഹസിച്ച് ചിരിക്കുകയാണ് ചെയ്തത്.

വാട്സന്‍ മറ്റൊരു ഡല്‍ഹി പേസല്‍ കാഗിസോ റബാഡയുമായും വാക്കേറ്റം നടത്തി. നാലാം ഓവറില്‍ റബാഡയ്ക്കെതിരെ ആദ്യ നാലു പന്തുകളിലും വാട്സന് റണ്‍സെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അവസാനത്തെ രണ്ടു പന്തുകളില്‍ ഒരു ഫോറും സിക്സും പറത്തി വാട്സന്‍ മറുപടി നല്‍കുകയും ചെയ്തു. അടുത്ത ഓവറില്‍ റബാഡയും വാട്സനും തമ്മില്‍ പിച്ചിന് നടുവില്‍ നിന്നും വാക്കേറ്റത്തിലെത്തിയത്.

മത്സരത്തില്‍ വാട്സണ്‍ 26 പന്തില്‍ 44 റണ്‍സടിച്ച് ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തപ്പോള്‍ 19.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ ലക്ഷ്യം കണ്ടു. വാട്സനെ കൂടാതെ 32 റണ്‍സെടുത്ത ധോണിയും 16 പന്തില്‍ 30 റണ്‍സടിച്ച സുരേഷ് റെയ്നയുമാണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്.

pathram:
Related Post
Leave a Comment