സസ്‌പെന്‍സ് പൊളിച്ച് ലൂസിഫറിന്റെ 27ാം പോസ്റ്റര്‍ എത്തി; കിടിലന്‍ ലുക്കില്‍ പൃഥ്വി; 28ാം പോസ്റ്ററില്‍ മമ്മൂട്ടി..?

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലൂസിഫറിലെ അവസാന ക്യാരക്ടര്‍ പോസ്റ്ററും പുറത്ത്. പൃഥ്വിരാജ് ആണ് പോസ്റ്ററില്‍. സെയ്ദ് മസൂദ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി 26 ദിവസങ്ങളിലായി 26 കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആരും പ്രതീക്ഷിക്കാത്ത മറ്റൊരു ട്വിസ്റ്റുമായി വന്നിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

ലൂസിഫറിലെ 27ാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ സസ്പെന്‍സ് ആക്കിവെച്ചിരിക്കയായിരുന്നു അണിയറ പ്രവര്‍ത്തകര്‍. 27ാമന്‍ ആരെന്ന ചര്‍ച്ചകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിക്കുകയായിരുന്നു.

ആ ഒരാള്‍ പൃഥ്വിരാജാണെന്നും ഊഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളെ ചുറ്റിപ്പറ്റിയാണ് ആ കഥാപാത്രം പൃഥ്വി തന്നെയെന്ന് ആരാധകര്‍ ഉറപ്പിച്ചത്. എന്നാണ് മോഹന്‍ലാലിനെയും പൃഥ്വിയെയും ഒരുമിച്ചു സ്‌ക്രീനില്‍ കാണാന്‍ കഴിയുക എന്ന ചോദ്യത്തിന് അത് ഉടനെ തന്ന ഉണ്ടാകുമെന്നാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയത്.. ഇതാണ് പൃഥ്വിയും ചിത്രത്തില്‍ ഉണ്ടെന്ന ചര്‍ച്ചകള്‍ വരാന്‍ കാരണം. അങ്ങനെ, മോഹന്‍ലാലിനെയും പൃഥ്വിയെയും സ്‌ക്രീനിലൊന്നിച്ചു കാണാനാകുന്നതിന്റെ ത്രില്ലിലാണ് ഇപ്പോള്‍ ആരാധകര്‍.

മാര്‍ച്ച് 28 ന് ചിത്രമെത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇത് മമ്മൂട്ടിയുടെ ചിത്രം വച്ചുള്ളതാകുമെന്നാണ് ചിലരുടെ പ്രവചനം.

pathram:
Related Post
Leave a Comment