മാതാ അമൃതാനന്ദമയിക്ക് ഡോക്ടറേറ്റ് നല്‍കി ആദരിക്കും

മൈസൂരു: മാതാ അമൃതാനന്ദമയിയെ ഡോക്ടറേറ്റ് നല്‍കി ആദരിക്കുമെന്ന് മൈസൂരു യൂണിവേഴ്‌സിറ്റി അറിയിച്ചു. യൂണിവേഴ്‌സിറ്റിയുടെ 99ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഡോക്ടറേറ്റ് നല്‍കുന്നത്. വാര്‍ഷിക സമ്മേളനച്ചടങ്ങ് 17ന് രാവിലെ 11 മണിക്ക് ആരംഭിക്കും. ഇന്ത്യന്‍ കൗണ്‍സില്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ചെയര്‍മാന്‍ അനില്‍ ഡി. സഹസ്രബുദ്ധെ, വിദ്യാഭ്യാസ മന്ത്രി ജി.ടി. ദേവഗൗഡ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7