കൊച്ചി: ബൗളറായ ഒരു മലയാളി താരം കൂടി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക്. മലയാളി പേസ് ബോളര്‍ സന്ദീപ് വാരിയര്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍. ഇന്നലെ വൈകിട്ടാണ് സന്ദീപിനെ തേടി ടീമിന്റെ വിളി എത്തിയത്. ടീമിലുള്‍പ്പെടുത്തിയിരുന്ന മറ്റൊരു പേസ് ബോളര്‍ക്കു പരുക്കേറ്റതിനെ തുടര്‍ന്നാണ് ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ സന്ദീപിന് അപ്രതീക്ഷിത അവസരം കൈവന്നത്. സന്ദീപ് ഇന്നു തന്നെ കൊല്‍ക്കത്തയില്‍ ടീമിനൊപ്പം ചേരും.
താരലേലത്തില്‍ അടിസ്ഥാന വിലയായിരുന്ന 20 ലക്ഷം രൂപയാവും പ്രതിഫലം. 2013 മുതല്‍ 3 സീസണുകളില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീമില്‍ അംഗമായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇത്തവണ രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്ക് വഹിച്ച സന്ദീപ് 10 കളികളില്‍ നിന്ന് 44 വിക്കറ്റ് നേടിയിരുന്നു. മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റില്‍ 6 കളികളില്‍ 8 വിക്കറ്റും നേടി. തൃശൂര്‍ മണ്ണുത്തി സ്വദേശിയാണ്.
സഞ്ജു സാംസണ്‍ (രാജസ്ഥാന്‍ റോയല്‍സ്), ബേസില്‍ തമ്പി (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), എ.എം. ആസിഫ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്), മിഥുന്‍ സുരേന്ദ്രന്‍ (രാജസ്ഥാന്‍ റോയല്‍സ്) എന്നിവരാണ് ഈ സീസണില്‍ ഐപിഎല്‍ ടീമില്‍ ഇടം നേടിയ മറ്റു കേരള താരങ്ങള്‍.
Leave a Comment