90കാരിയായ ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 45കാരന്‍ അറസ്റ്റില്‍. കീഴ്പ്പള്ളി വട്ടപറമ്പിലെ പുരയിടത്തില്‍ ബെന്നിയാണ് പോലീസ് പിടിയിലായത്. പീഡിപ്പിക്കപ്പെട്ട വയോധിക അതീവ ഗുരുതരാവസ്ഥയില്‍ തലശ്ശേരി ജനറലാശുപത്രിയില്‍ ചികിത്സയിലാണ്.
ഈ മാസം നാലിനാണു സംഭവം ഉണ്ടായത്. രാത്രിയില്‍ പുഴത്തീരത്ത് പീഡിപ്പിക്കപ്പെട്ട് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വയോധികയെ ബന്ധുക്കള്‍ കണ്ടെത്തിയത്. എന്നാല്‍ ഇവര്‍ ആദ്യം വിവരം പുറത്താരോടും പറഞ്ഞിരുന്നില്ല. രണ്ടു ദിവസം മുന്‍പാണ് സംഭവം ശ്രദ്ധയില്‍പ്പെട്ട ആദിവാസി പ്രമോട്ടര്‍ വഴി ആറളം പൊലിസില്‍ പരാതി എത്തുന്നത്.
അവശനിലയിലായിരുന്ന വയോധികയെ സന്നദ്ധ പ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും സഹായത്തോടെ വ്യാഴാഴ്ച ആംബുലന്‍സില്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു പിന്നീട് തലശ്ശേരിയിലേക്ക് മാറ്റുകയായിരുന്നു.