ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ എണ്ണായിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമായി രോഹിത് ശര്‍മ്മ. ഓസ്ട്രേലിയക്കെതിരായ ദില്ലി ഏകദിനത്തിലാണ് രോഹിത്തിന്റെ നേട്ടം. ഇരുന്നൂറാം ഇന്നിംഗ്സില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കിയ രോഹിത്, സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡിന് ഒപ്പമാണിപ്പോള്‍. എം എസ് ധോണിയെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറേയുമാണ് രോഹിത് മറികടന്നത്.
ദില്ലിയില്‍ കളിക്കാനിറങ്ങുമ്പോള്‍ 8000 ക്ലബില്‍ എത്താന്‍ രോഹിത്തിന് 46 റണ്‍സ് മതിയായിരുന്നു. നഥാന്‍ ലിയണിന്റെ പന്തിലാണ് മുംബൈ താരം എണ്ണായിരം ക്ലബിലെത്തിയത്. 89 പന്തില്‍ 56 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. 175 ഇന്നിംഗ്സില്‍ 8000 റണ്‍സെടുത്ത വിരാട് കോലിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 182 ഇന്നിംഗ്സില്‍ എണ്ണായിരം ക്ലബിലെത്തിയ എ ബി ഡിവിലിയേഴ്സാണ് റെക്കോര്‍ഡ് ബുക്കിലെ രണ്ടാമന്‍.
Leave a Comment