മലപ്പുറം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എസ്എഫ്‌ഐ നേതാവ് വി.പി.സാനുവിന് പിന്തുണയുമായി കെ.എസ്.യു മുന്‍ വനിതാ നേതാവ്. ഫെയ്‌സ്ബുക്കിലൂടെയാണ് കെ.എസ്.യു മുന്‍ ജില്ലാ നേതാവ് ജസ്‌ല മാടശ്ശേരി സാനുവിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
നാളിതുവരെ കൈപ്പത്തിക്ക് വോട്ട് ചെയ്യാന്‍ സാധിക്കാത്തതിലുള്ള നിരാശയുള്ളത് കൊണ്ടും കോണിക്ക് വോട്ട് ചെയ്യാന്‍ സൗകര്യമില്ലാത്തത് കൊണ്ടും ഇത്തവണ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്നാണ് ജസ്‌ലമാടശ്ശേരി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.
കഴിഞ്ഞ തവണ നോട്ടക്കായിരുന്നു വോട്ട് ചെയ്തതെന്നും ഇത്തവണ തീരുമാനം മാറ്റി മലപ്പുറത്ത് ഞാനും എന്റെ കൂട്ടുകാരും എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നും ജസ്‌ല പറയുന്നു. പോസ്റ്റില്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷ പ്രതികരണങ്ങളും ജസ്ല നടത്തിയിട്ടുണ്ട്.
ഇതിനിടെ ജസ്ലയുടെ പോസ്റ്റിനെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണവും ഉണ്ടായി. മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് ജസ്‌ല ആരോപിച്ചു.
ജസ്‌ലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
പ്രതീക്ഷയാണ്.. മാറ്റമാവുമെന്ന് പ്രതീക്ഷിക്കുന്നു….
തോല്‍വിയോ വിജയമോ….ആവട്ടെ..
കാലാകാലവും..മലപ്പുറത്തെ പൊട്ടക്കിണറ്റിലാഴ്ത്തുന്ന മൂരികള്‍ക്ക് കുടപിടിക്കുന്നതിനെക്കാള്‍ സന്തോഷമുണ്ട്…
ഇനിയും മലപ്പുറം പച്ച ആയി കാണുന്നത് സഹിക്കാന്‍ വയ്യ….
കോണ്‍ഗ്രസ്സ് പ്രവര്‍ത്തന കാലത്ത് പോലും…കൈപ്പത്തിക്ക് വോട്ട് കുത്താന്‍ കഴിഞ്ഞിട്ടില്ല…കോണിക്ക് കുത്താന്‍ സൗകര്യമില്ലാത്തത് കൊണ്ട്…
മറ്റൊന്നിനും കുത്താന്‍ മനസ്സനുവദിക്കാത്തത് കൊണ്ട്..നോട്ടയെ ശരണം പ്രാപിച്ചു..ഇത്തവണ തീരുമാനം ഞാനും എന്റെ കൂട്ടുകാരും തിരുത്തുന്നു…
ഒരു ചെറിയ മാറ്റം ആഗ്രഹിക്കുന്നുണ്ട്..
യുവതകള്‍ കടന്ന് വരട്ടെ…
ഒപ്പം മാറ്റവും….
മലപ്പുറത്ത് LDF നൊപ്പം…
കോണി വഴി കേറിയാല്‍ സ്വര്‍ഗ്ഗം കിട്ടില്ല..എന്ന് തിരിച്ചറിവുള്ള പുതു തലമുറയെങ്കിലും…മാറി ചിന്തിക്കട്ടെ…
തോല്‍വിയായാലും വിജയമായാലും..മാറ്റത്തിലേക്കൊരു ചുവടാവാന്‍ VP sanu വിന് കഴിയട്ടെ…
മലപ്പുറത്ത് കഞ്ഞിക്കുട്ടികള്‍ തന്നെ എന്നതില്‍ നിന്നൊരു തിരുത്ത് ആഗ്രഹിക്കുന്നു..ആഗ്രഹിക്കുന്നതിന് ആരുടേം സമ്മതം വേണ്ടല്ലോ..
ഭൂരിപക്ഷം കുറക്കാനെങ്കിലും…ആവും..ഒരു മാറ്റത്തിന്റെ തലമുറ കൂടെയുണ്ട്…
Leave a Comment