ഒരു ഭീകര സംഘടനയെയും പാകിസ്താനില്‍ വെച്ചുപൊറുപ്പിക്കില്ല; ഇനി പുതിയൊരു യുഗമാണ് വരാനിരിക്കുന്നത്: ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാകിസ്താന്റെ മണ്ണില്‍ പ്രവര്‍ത്തിച്ചുകൊണ്ട് മറ്റു രാജ്യങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഒരു തീവ്രവാദ സംഘടനയെയും അനുവദിക്കില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പുല്‍വാമ അക്രമണത്തെ തുടര്‍ന്ന് ഭീകര സംഘടനകള്‍ക്കു മേല്‍ നടപടി സ്വീകരിക്കുന്നതിന് പാകിസ്താനുമേല്‍ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായ സാഹചര്യത്തിലാണ് ഇമ്രാന്‍ ഖാന്റെ പ്രസ്താവന.

‘ഏതെങ്കിലും തരത്തിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്താന്റെ മണ്ണ് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ല. ഒരു ഭീകര സംഘടനയെയും പാകിസ്താനില്‍ വെച്ചുപൊറുപ്പിക്കില്ല. ഇനി പുതിയൊരു യുഗമാണ് വരാനിരിക്കുന്നത്’ ഒരു പൊതു സമ്മേളനത്തില്‍ പ്രസംഗിക്കവെ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഭീകരവാദ സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരോധിത ഭീകര സംഘടനകള്‍ നടത്തുന്ന 182 മതപഠന കേന്ദ്രങ്ങള്‍ പിടിച്ചെടുക്കുകയും 120 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്ക, ബ്രിട്ടണ്‍ എന്നിവയടക്കമുള്ള രാജ്യങ്ങള്‍ പാകിസ്താനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

pathram:
Related Post
Leave a Comment