മുംബൈ: വിദേശത്തേക്കു മുങ്ങിയ പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി, വജ്രവ്യാപാരി നീരവ് മോദിയുടെ ആഡംബര ബംഗ്ലാവ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു തകര്‍ത്തു. പ്രശസ്ത ഉല്ലാസ കേന്ദ്രമായ അലിബാഗിലെ 100 കോടി മൂല്യമുള്ള കെട്ടിടമാണു മുംബൈ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പൊളിച്ചത്.
അനധികൃത നിര്‍മാണമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. റായ്ഗഡ് കലക്ടറുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. അലിബാഗിലെ കയ്യേറിയ ഭൂമിയിലാണ് ആഡംബര ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്. പരിസ്ഥിതി ചട്ടങ്ങള്‍ പാലിച്ചില്ലെന്നും കോടതി കണ്ടെത്തി. എന്നാല്‍ പൊളിച്ചു നീക്കല്‍ അത്ര എളുപ്പമല്ലെന്നും മാസങ്ങള്‍ വേണ്ടി വരുമെന്നും സാങ്കേതിക വിദഗ്ധര്‍ കോടതിയെ അറിയിച്ചു. ഇതോടെ നിയന്ത്രിത സ്‌ഫോടനം നടത്തി പൊളിക്കാന്‍ കലക്ടര്‍ തീരുമാനിക്കുകയായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ ആദ്യം തൂണുകളില്‍ ഘടിപ്പിച്ചു റിമോട്ട് ഉപയോഗിച്ചു തകര്‍ത്തു.
Leave a Comment