വടകരയില്‍ പി. ജയരാജന്‍ സ്ഥാനാര്‍ഥി..?

തിരുവനന്തപുരം: വടകര ലോക്‌സഭാ സീറ്റില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ മത്സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നു. കെ ടി കുഞ്ഞിക്കണ്ണന്‍, മുഹമ്മദ് റിയാസ്, വി ശിവദാസന്‍ തുടങ്ങിയ പേരുകളും വടകര സീറ്റിലെ സ്ഥാനാര്‍ത്ഥി സാധ്യതകളായി സിപിഎം പരിഗണിക്കുന്നുണ്ട്. എന്നാല്‍ വരാനിരിക്കുന്നത് ജീവന്‍മരണ പോരാട്ടമാണെന്ന് ഉറപ്പിച്ചുകൊണ്ടാണ് പി ജയരാജന്‍ കൂടി പരിഗണനാ പട്ടികയിലേക്ക് കടന്നുവന്നിരിക്കുന്നത്.

കണ്ണൂരും കോഴിക്കോടും പി ജയരാജനുള്ള വലിയ ജനപിന്തുണ വോട്ടാക്കി മാറ്റാനാണ് പാര്‍ട്ടിയുടെ ആലോചന. പി രാജീവ്, കെ എന്‍ ബാലഗോപാല്‍ എന്നീ രണ്ട് ജില്ലാ സെക്രട്ടറിമാര്‍ കൂടി സിപിഎമ്മിന്റെ സാധ്യതാ സ്ഥാനാര്‍ത്ഥിപ്പട്ടികയിലുണ്ട്.

ഇതുകൂടാതെ എ എം ആരിഫ്, വീണ ജോര്‍ജ്, എ പ്രദീപ് കുമാര്‍ എന്നീ സിറ്റിംഗ് എംഎല്‍എമാരും സാധ്യതാ പട്ടികയിലുണ്ട്. മൂന്ന് ജില്ലാ സെക്രട്ടറിമാരെയും മൂന്ന് എംഎല്‍എമാരെയും പരിഗണിക്കുന്നതോടെ സിപിഎമ്മിന്റെ സമീപനം വ്യക്തമായിക്കഴിഞ്ഞു. പരമാവധി മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കി നേട്ടമുണ്ടാക്കുക എന്നതാണ് ഇത്തവണ സിപിഎമ്മിന്റെ തന്ത്രം.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment