ഇന്ത്യയ്ക്ക് തിരിച്ചടി; ലോകകപ്പില്‍നിന്ന് പാക്കിസ്ഥാനെ ഒഴിവാക്കില്ലെന്ന് ഐസിസി

ക്രിക്കറ്റ് ലോകകപ്പില്‍ നിന്നും പാകിസ്ഥാനെ ഒഴിവാക്കണം എന്ന ബിസിസിഐയുടെ ആവശ്യം ഐസിസി തള്ളി. പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാനെ ലോകകപ്പില്‍ കളിപ്പിക്കരുതെന്ന ആവശ്യം ബിസിസിഐ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് മുമ്പാകെ സമര്‍പ്പിച്ചത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ അകറ്റി നിര്‍ത്തണം എന്നായിരുന്നു ബിസിസിഐ പറഞ്ഞത്.

എന്നാല്‍ പാകിസ്ഥാനെ വിലക്കാനാവില്ലെന്നായിരുന്നു ഐസിസി നിലപാട്. ക്രിക്കറ്റ് മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്നും അതിനപ്പുറത്തുള്ള കാര്യങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നും ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള കാര്യങ്ങള്‍ മറ്റ് വേദികളിലാണ് ബിസിസി അവതരിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരായിരുന്നു കൊല്ലപ്പെട്ടത്. ഇതോടെ വരുന്ന ലോകകപ്പില്‍ പാകിസ്ഥാനുമായി കളിക്കരുതെന്ന ആവശ്യം രാജ്യത്തിന്റെ പലകോണുകളില്‍ നിന്നും ഉയര്‍ന്നു. ഇതോടെ തീവ്രവാദത്തെ വളര്‍ത്തുന്ന പാകിസ്ഥാനെ ലോക കപ്പില്‍ നിന്നും ഒഴിവാക്കണം എന്ന ആവശ്യം ഐസിസിക്ക് മുന്‍പാകെ ഇന്ത്യ ശക്തമായി ഉന്നയിച്ചു. വിവിധ മേഖലകളില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തുക എന്ന ഇന്ത്യയുടെ നയതന്ത്ര നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു അത്.

pathram:
Leave a Comment