ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ മുന്‍പനായി റെയ്‌ന

ട്വന്റി 20 ക്രിക്കറ്റില്‍ 8000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനായി സുരേഷ് റെയ്‌ന. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ പുതുച്ചേരിക്കെതിരെ ഉത്തര്‍പ്രദേശിനായി 12 റണ്‍സ് നേടിയതോടെയാണ് സുരേഷ് റെയ്‌ന 8000 റണ്‍സെന്ന നാഴികക്കല്ല് മറികടന്നത്. ലോക ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ബാറ്റ്‌സ്മാനാണ് സുരേഷ് റെയ്‌ന. 300 മത്സരത്തില്‍ നിന്നും 8001 റണ്‍സ് കോഹ്ലി ഇതുവരെ നേടിയിട്ടുണ്ട്. 251 മത്സരത്തില്‍ നിന്നും 7833 റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് സുരേഷ് റെയ്‌നക്ക് പുറകിലുള്ളത്.

pathram:
Related Post
Leave a Comment