നെയ്മര്‍ ബാഴ്‌സ വിട്ടതിന് കാരണം മെസിയല്ല

മാഡ്രിഡ്: ബാഴ്‌സയില്‍ നിന്നും നെയ്മര്‍ വിട്ടുപോകാനുണ്ടായ യഥാര്‍ഥ കാരണം വെളിപ്പെടുത്തി നെയ്മറുടെ പിതാവ്. മെസിയുടെ നിഴലില്‍ നിന്നും പുറത്തു വരുന്നതിന് വേണ്ടിയല്ല നെയ്മര്‍ ക്ലബ് വിട്ടത് എന്നാണ് നെയ്മറുടെ പിതാവ് പറയുന്നത്. 222 മില്യന്‍ യൂറോയ്ക്ക് പിഎസ്ജിയിലേക്ക് ചേക്കേറിയായിരുന്നു നെയ്മര്‍ റെക്കോര്‍ഡ് തീര്‍ത്തത്. തന്റെ സൈഡിലെ സൂപ്പര്‍ സ്റ്റാര്‍ ആവുക ലക്ഷ്യമിട്ടാണ് നെയ്മര്‍ ബാഴ്‌സ വിട്ടതെന്നാണ് ആ സമയം വിലയിരുത്തപ്പെട്ടത്.

മെസിയുടെ സപ്പോര്‍ട്ടര്‍ റോള്‍ എന്ന പരിവേഷത്തിനുള്ളില്‍ നിന്നും പുറത്ത് കടക്കുന്നതിന് വേണ്ടിയായിരുന്നു ആ മാറ്റം എന്ന വാദങ്ങള്‍ നെയ്മറുടെ പിതാവ് തള്ളുന്നു. ഒരു പുതിയ താരത്തെ ലക്ഷ്യം വെച്ച് അതുപോലൊരു ടീമില്‍ നിന്നും വിളി വന്നപ്പോള്‍ ഞങ്ങള്‍ അതില്‍ ശ്രദ്ധ കൊടുത്തു. ഒരു ലീഗിന് ശ്രദ്ധ നേടിക്കൊടുക്കുക എന്നതായിരുന്നു അവരുടെ ആവശ്യം. നെയ്മറുടെ ആഗ്രഹങ്ങളേക്കാള്‍ വലുതാണ് അതെന്ന് നിങ്ങള്‍ക്ക് മനസിലാവുമെന്നും നെയ്മറുടെ പിതാവ് പറഞ്ഞു.

നെയ്മറില്‍ ഈ ട്രാന്‍സ്ഫര്‍ വിപണിയിലും റയല്‍ ലക്ഷ്യം വെച്ചുവെങ്കിലും താരത്തെ വില്‍ക്കില്ലെന്ന് പിഎസ്ജി ശക്തമായി നിലപാടെടുത്തു. നെയ്മര്‍ റയലിലേക്ക് പോവില്ലെന്ന് ഇപ്പോള്‍ നെയ്മറുടെ പിതാവും വ്യക്തമാക്കുന്നു.

pathram:
Related Post
Leave a Comment