സിബിഐ കുറ്റപത്രം തിരിച്ചടിയായി; പി. ജയരാജന്‍ മത്സരിക്കില്ല; ഇതുവരെ തീരുമാനിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍…

കൊച്ചി: ജില്ലാ സെക്രട്ടറിമാരുള്‍പ്പടെ പാര്‍ട്ടി സംഘടനാച്ചുമതലയുള്ളവര്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന തീരുമാനവുമായി സി.പി.എം. കേന്ദ്രക്കമ്മിറ്റിയംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളുമായി 20 പേരാണ് പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ ഏഴുപേര്‍ മന്ത്രിമാരാണ്. പി. കരുണാകരനും പി.കെ. ശ്രീമതിയും എം.പി.മാര്‍. മറ്റു ഭരണപരമായ ചുമതലയുള്ളവരെ മാറ്റിനിര്‍ത്തിയാല്‍ പത്തുപേര്‍ മാത്രമാണ് സംഘടനാച്ചുമതലയിലുള്ളത്.

ജില്ലാ സെക്രട്ടറിമാരില്‍ പി. ജയരാജനെ വടകരയില്‍ മത്സരിക്കാനുള്ള സാധ്യത മങ്ങി. എന്നാല്‍ ഷുക്കൂര്‍ വധക്കേസില്‍ ജയരാജനെതിരേ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ മത്സരിക്കേണ്ടതില്ല.

ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച അനൗപചാരിക ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. വടകരയില്‍ എസ്.എഫ്.ഐ. മുന്‍ അഖിലേന്ത്യാ പ്രസിഡന്റും വൈദ്യുതിബോര്‍ഡ് അംഗവുമായ ഡോ. വി. ശിവദാസന്റെ പേരും ഉയരുന്നുണ്ട്. ഇപ്പോഴത്തെ എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനുവിനെ മലപ്പുറത്ത് മത്സരിപ്പിക്കുമെന്നറിയുന്നു. സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റംഗം സക്കറിയയുടെയും റംലയുടെയും മകനാണ് സാനു.

ഇതുവരെ തീരുമാനിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍…

കാസര്‍കോട് -കെ.പി. സതീഷ് ചന്ദ്രന്‍, കണ്ണൂര്‍ -പി.കെ. ശ്രീമതി, കോഴിക്കോട് -മുഹമ്മദ് റിയാസ്, വയനാട് -പി.പി. സുനീര്‍ (സി.പി.ഐ), പാലക്കാട് -എം.ബി. രാജേഷ്, ആലത്തൂര്‍ -പി.കെ. ബിജു അല്ലെങ്കില്‍ കെ. രാധാകൃഷ്ണന്‍, തൃശ്ശൂര്‍ കെ.പി. രാജേന്ദ്രന്‍ (സി.പി.ഐ), ആലപ്പുഴ -സി.എസ്. സുജാത, ഇടുക്കി -ജോയിസ് ജോര്‍ജ് (സ്വത.), മാവേലിക്കര -ചിറ്റയം ഗോപകുമാര്‍ (സി.പി.ഐ), കൊല്ലം -കെ.എന്‍. ബാലഗോപാല്‍, ആറ്റിങ്ങല്‍ -എ. സമ്പത്ത് അല്ലെങ്കില്‍ സംസ്ഥാന ശിശുക്ഷേമസമിതി സെക്രട്ടറി എസ്.പി. ദീപക്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment