ജെയ്‌ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കണം: വി.ടി. ബല്‍റാം

കൊച്ചി: ജെയ്‌ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം. കാസറഗോഡ് കല്ലിയോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധമായാണ് ബല്‍റാം തുറന്നടിച്ചത്.
പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാല്‍ എന്ന ജോഷി എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് ഇന്നലെ വൈകിട്ടോടെ കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വി ടി ബല്‍റാമന്റെ പോസ്റ്റ്.

സംഭവം രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണെന്നും പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ ആണെന്നും പ്രഥമാന്വേഷണ റിപ്പോര്‍ട്ടും പുറത്തുവന്നു. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതില്‍ ഉള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്കല്‍ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസില്‍ ശരത്‌ലാല്‍ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവര്‍ക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

pathram:
Related Post
Leave a Comment