ആയുഷ് കോണ്‍ക്ലേവ്: ‘മുക്തി’ മികച്ച ഷോര്‍ട്ട് ഫിലിം

തിരുവനന്തപുരം: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിനോടനുബന്ധിച്ചു സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ മുക്തി മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ലാസ്റ്റ് ചാന്‍സ്, ദി ലോക്ക് എന്നീ ഷോര്‍ട് ഫിലിമുകള്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ദൈവത്തിന്റെ കൈകള്‍ എന്ന ഷോര്‍ട്ട് ഫിലിമിന് ലഭിച്ചു. പ്രശസ്ത സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ ഡോ. ബിജു, സംസ്ഥാന പുരസ്‌കാര ജേതാവും അഭിനേതാവുമായ മനോജ് കാന, ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് മീഡിയ കമ്മിറ്റി കണ്‍വീനര്‍ ഡോ. ഷര്‍മദ് ഖാന്‍ എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് വിജയികളെ തിരഞ്ഞെടുത്തത്. വിജയികള്‍ക്ക് 18ന് പുരസ്‌കാരം കൈമാറും.

pathram:
Related Post
Leave a Comment