ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്സലോണയ്ക്കു തകര്‍പ്പന്‍ ജയം. ലയണല്‍ മെസിയുടെ ഇരട്ടഗോള്‍ മികവില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബാഴ്സ എസ്പാന്യോളിനെ പരാജയപ്പെടുത്തിയത്.
മറ്റൊരു മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് റയോ വയെക്കാനോയെ തോല്‍പിച്ചു. എഴുപത്തിനാലാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്മാനാണ് നിര്‍ണായക ഗോള്‍ നേടിയത്. 47 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. 20 പോയിന്റുമായി തരംതാഴ്ത്തല്‍ ഭീഷണിയിലാണ് റയോ.
Leave a Comment