ആഷിഖ് അബു ചിത്രം ‘വൈറസി’ന് കോടതിയുടെ സ്‌റ്റേ

കൊച്ചി: കഥ മോഷ്ടിച്ചെന്ന പരാതിയില്‍ ആഷിഖ് അബു ചിത്രം ‘വൈറസി’ന് കോടതിയുടെ സ്‌റ്റേ. എറണാകുളം ജില്ലാ കോടതിയുടേതാണ് നടപടി. കേസ് ഈ മാസം 16ന് വീണ്ടും പരിഗണിക്കും. പകര്‍പ്പവകാശലംഘനം കാണിച്ച് സംവിധായകന്‍ ഉദയ് ആനന്ദാണ് കോടതിയെ സമീപിച്ചത്. വൈറസ് എന്ന പേരും കഥയും തന്റേതെന്ന് ഉദയ് ആനന്ദ് പറഞ്ഞു.
അതേസമയം, ഏപ്രില്‍ 11ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്ന് എഴുതിയ വൈറസ് നിര്‍മ്മിച്ചിരിക്കുന്നത് ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ്. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, റഹ്മാന്‍, ഇന്ദ്രജിത്ത്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, രേവതി, റിമ കല്ലിങ്കല്‍, ആസിഫ് അലി, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ശാഹിര്‍, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, മഡോണ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
നിപ വൈറസ് ഭീതിയിലാഴ്ത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജും പരിസരങ്ങളും പശ്ചാത്തലമാക്കി എടുത്ത ചിത്രത്തിന്റെ ക്യാമറ രാജീവ് രവിയാണ്. സുഷിന്‍ ശ്യാം ആണ് സംഗീതം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7