പുലികുട്ടിയെ ഒളിച്ച് കടത്തുന്നതിനിടെ യുവാവിനെ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി

ചെന്നൈ: പുലികുട്ടിയെ ഒളിച്ച് കടത്തുന്നതിനിടെ യുവാവിനെ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. ബാങ്കോക്കില്‍നിന്നും ബാഗിനുള്ളില്‍ വെച്ച് പുലിക്കുട്ടിയെ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അധികൃതര്‍ പിടികൂടിയത്. തായ്ലന്‍ഡില്‍ നിന്നും ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കാഹാ മൊയ്ദീന്‍ എന്ന വ്യക്തിയുടെ ബാഗില്‍ നിന്നാണ് അധികൃതര്‍ പുലിക്കുട്ടിയെ കണ്ടെത്തിയത്. ബാഗില്‍ നിന്നും പുലിക്കുട്ടിയുടെ പതിഞ്ഞ കരച്ചിലും ആക്രോശവും കേട്ടതോടെ ആദ്യം പൂച്ചയാണെന്നാണ് അധികൃതര്‍ കരുതിയത്.
പിങ്ക് നിറത്തിലുളള ഒരു പ്ലാസ്റ്റിക് ബാസ്‌കറ്റിലായിരുന്നു പുലിക്കുട്ടിയെ ഒളിപ്പിച്ച് കടത്തിയത്. പുലിയെ കണ്ടെത്തിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും വിമാനത്താവളത്തെത്തി പുലിയെ മാറ്റി.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പുലിയെ കണ്ടെത്തിയത്. പന്തേര പാര്‍ദസ് ഇനത്തില്‍പെട്ട പെണ്‍കടുവ കുട്ടിയാണ് ഇതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7