ഇത്തവണയും കലിപ്പടക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ആയില്ല

ഇത്തവണയും കലിപ്പടക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ആയില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ദുരന്തം ഒരു തുടര്‍ക്കഥയായിരിക്കുകയാണ്. ഇന്നലെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആണ് ബ്ലാസ്റ്റേഴ്സിനെ ഡല്‍ഹി ഡൈനാമോസ് പരാജയപ്പെടുത്തിയത്. ജിയാനി, മിഹേലിച്ച് എന്നിവരാണ് ഡല്‍ഹിയുടെ ഗോളുകള്‍ നേടിയത്.
ഡല്‍ഹിയുടെ ആധിപത്യമാണ് കണ്ടത്. ലാലിയന്‍സുല ചാങ്തേയുടെ മുന്നേറ്റം പലപ്പോഴും ബ്ലാസ്റ്റേഴ്സിന് തലവേദന സൃഷ്ടിച്ചു. 28ാം മിനിറ്റില്‍ സുവിര്‍ലൂണിലൂടെ അതിനുള്ള ഫലവും കിട്ടി. കോര്‍ണര്‍ കിക്ക് വഴി ഡല്‍ഹി ലീഡ് നേടി. ഇതിനിടെ ബ്ലാസ്റ്റേഴ്സിന് ചില അവസങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു.
കഴിഞ്ഞയാഴ്ച കൊച്ചിയിലിറക്കിയ അതേ കളിക്കാരെയാണ് പരിശീലകന്‍ നെലോ വിംഗഡ ഇറക്കിയത്. ആദ്യ പകുതില്‍ ബ്ലാസ്റ്റേഴ്സിന് സമനില നേടാനുള്ള മികച്ച അവസരം ലഭിച്ചെങ്കിലും ജിങ്കന് അവസരം ഗോളാക്കനായില്ല. വെറും പത്ത് പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് ഇപ്പോള്‍ ബ്ലാസ്റ്റേഴ്സ്.
ഡോണറ്റ്‌

pathram:
Related Post
Leave a Comment